2012, ജൂൺ 28, വ്യാഴാഴ്‌ച

പ്രണയം ഋതുക്കളിലൂടെ

പ്രണയം ഓര്‍മകളിലെ വസന്തം
വസന്തത്തില്‍ വിരിഞ്ഞ പൂക്കളുടെ
നിറവും സുഗന്ധവും
നിനക്ക് മാത്രം സ്വന്തം ..

പ്രണയം ഓര്‍മകളിലെ ഗ്രീഷ്മം
വേനലിന്‍ വരള്‍ച്ചയും ദാഹവും
ജ്വാലയായി പടര്‍ന്ന ചൂടും
അറിഞ്ഞത് നീ മാത്രമല്ലെ?

പ്രണയം ഓര്‍മകളിലെ വര്‍ഷം..
മഴയുടെ സംഗീതത്തില്‍ നീ നനഞ്ഞു...
താളത്തില്‍ നൃത്തമാടി
പുളയുന്ന മിന്നലുകള്‍ ഇടിമുഴക്കങ്ങള്‍ തന്‍ പെരുമ്പറകള്‍..
അവശേഷിച്ച ആര്‍ദ്രത നിന്റേതു മാത്രം

പിന്നെ ശിശിരം..
പ്രണയത്തിന്റെ നിസംഗത
നിറങ്ങളും രവങ്ങളും ഇല്ല
നിശബ്തത മാത്രം
ഇല പൊഴിഞ്ഞ മരങ്ങളുടെ
അസ്ഥികൂടങ്ങളില്‍ കൂട് വെയ്ക്കുന്ന പക്ഷിയായി
ഓര്‍മകളില്‍ നീ തനിയെ അലഞ്ഞു......