2018, മേയ് 5, ശനിയാഴ്‌ച

ലിജോ ജോസ് ,ആഷിഖ് ,എബ്രിഡ് ഷൈൻ ,ദിലീഷ് പോത്തൻ  ഇവരുടെ ഒക്കെ സിനിമകൾ എന്ന് പറയുമ്പോ  തന്നെ പ്രതീക്ഷകൾ വളരെ വലുതാണ് .ഈ അടുത്തകാലത്ത്‌ വന്ന  മയനാദി ,തൊണ്ടിമുതൽ ,പൂമരം  ഇപ്പൊ  ഈ .മ .യൗ എന്നീ സിനിമകൾ ,സിനിമയെ വളരെ ഇഷ്‌പ്പെടുന്ന ഒരാൾ എന്ന നിലയിൽ എന്റെ മനസിനെ വല്ലാതെ സ്പർശിച്ചവയാണ് .ഇതിൽ തൊണ്ടിമുതൽ മാത്രമാണ് ഒരു ഓഡിയന്റെ പ്രതീക്ഷക്കനുസരിച്ചു  ശുഭപര്യവസായി ആയത് . പൂമരത്തിൽ  അവസാനം വരെ അവർ ആ മൈം അവതരിപ്പിക്കും എന്നും  മയനദിയിൽഅവസാനം മാത്തൻ എങ്ങനെ എങ്കിലും രക്ഷപെടുമെന്നും വെറുതെ ആഗ്രഹിച്ചു ..പക്ഷെ ആസ്വാദകരുടെ  പ്രതീക്ഷക്കപ്പുറം അവരെ അത്ഭുതപ്പെ ടുത്തുമ്പോഴാണല്ലോ റൈറ്റേർസ്/ഡിറക്ടറോസ് ടച്ച് എന്നൊക്കെ പറയുന്നത് ..
ഈ .മ .യൗ ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല .അപ്പനെ  ആത്മാർത്ഥമായി സ്നേഹിക്കുന്ന എം മകൻ  അപ്പന് വാക്ക് കൊടുത്ത സ്വപ്നതുല്യമായ  ശവമടക്ക് എങ്ങനെ എങ്കിലും നടത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഓരോ നിമിഷവും വിഷമത്തോടെ ആഗ്രഹിച്ചു ..എന്നാൽ കാണികളുടെ പ്രതീക്ഷകൾ  സഫലമാക്കുകയല്ല  ഒരു നല്ല ആര്ട്ട് ഫോമിന്റെ  ഉ ഉദ്ദേശ്യം  എന്ന് കഴിവുള്ള കലാകാരൻമാർ   വീണ്ടും തെളിയിക്കുന്നു 

2013, ഫെബ്രുവരി 16, ശനിയാഴ്‌ച

ഒരിക്കല്‍ ഒരിടത്ത് ഒരു പെണ്ണ്‍

ഒരിക്കല്‍ ഒരിടത്ത് ഒരു പെണ്ണ്‍ ഉണ്ടായിരുന്നു.വളരെ സുന്ദരിയും പിന്നെ കുറെ നല്ല ഗുണങ്ങളും ഉള്ളവളയിരുന്നു  അവള്‍.മറ്റുളളവരെ  മനസിലാക്കാനും സഹായിക്കാനും ഒക്കെ അവള്‍ക്കു കഴിഞ്ഞിരുന്നു .നല്ല ജോലി ..എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു  അവള്‍ക്കു..ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാതിരിക്കാന്‍  എപ്പോഴും ശ്രമിച്ചിരുന്നു .പക്ഷെ അവള്‍ക്കു ആരും അറിയാത്ത ഒരു കുഴപ്പം ഉണ്ടായിരുന്നു  പുറത്ത് അധികം   പ്രകടിപ്പിക്കാതെ മനസ്സില്‍ സൂക്ഷിച്ച സ്നേഹിക്കപ്പെടാന്‍ അതും ഭ്രാന്തമായി  കാല്പ നികമായി ..ഉള്ള അടങ്ങാത്ത ആഗ്രഹം .അതുകൊണ്ട് തന്നെ അവള്‍ക്കു കുറെ പ്രണയങ്ങള്‍ ഉണ്ടായിരുന്നു .ഒന്നിന്‍റെ തീവ്രത കുറയുന്നതിനു മുമ്പ് വേറൊന്നു അവള്‍ തെരഞ്ഞെടുത്തു ,അവള്‍ക്കെന്നും പ്രണയത്തിന്‍റെ ആദ്യ ദിവസങ്ങള്‍ ആയിരുന്നു ഇഷ്ടം .അപ്പോഴാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെടുന്നത് എന്ന് അവള്‍ വിശ്വസിച്ചിരുന്നു.ഓരോ പ്രണയവും തന്‍റെ  ആദ്യ പ്രണയം പോലെ ആഘോഷിച്ചു  ആരെയും വിവാഹം ചെയ്യാതെ ,സ്നേഹിച്ച എല്ലാ പുരുഷന്മാരെയും ഒരര്‍ത്ഥത്തില്‍ വിഡ്ഢികളാക്കി  അവള്‍ പ്രണയത്തിന്‍റെ സ്വപ്നതീരങ്ങളില്‍ അലഞ്ഞു ,ഒരിക്കലും സംതൃപ്തം ആകണമെന്നു  അവള്‍ ആഗ്രഹിക്കാത്ത പ്രണയവുമായി ..31-ആം വയസില്‍ ഒരു വാഹനാ  പകടത്തില്‍ മരിക്കുന്നത് വരെ ...

അവള്‍ടെ കമുകന്മാര്‍ക്ക് അത് വല്ലാത്ത ഒരു ഷോക്ക്‌ ആയിരുന്നു .അവള്‍ടെ ശവസംസ്കാരത്തിന് അവരെല്ലാവരും വന്നു .വെള്ളയും ചുവപ്പും റോസാപ്പൂക്കള്‍ ഉള്ള ഒരു ബാന്‍ഡ് അവള്‍ടെ തലയില്‍ വെച്ചിരുന്നു ,ആ ചുണ്ടില്‍ അവശേഷി ച്ച  ഒരു ചിരിയുടെ കണിക അവര്‍ പങ്കിട്ടു ,മരണത്തിലും അവള്‍ സുന്ദരിയിരുന്നു .ഇപ്പോള്‍  ഉറക്കത്തില്‍ നിന്ന് എന്നപോലെ അവള്‍ എഴുന്നെല്‍ക്കുമെന്നു അവര്‍ക്ക് തോന്നി . ആര്‍ക്കും അവളോട്‌ ഒരു ദേക്ഷ്യമോ ,വെറുപ്പോ  ഉണ്ടായിരുന്നില്ല  കാരണം അവരൊക്കെ അവള്‍ടെ നിരുപാധികമായ  സ്നേഹവും ,സൗഹൃദവും,സാമീപ്യ വും  എല്ലാം ഒരുപാടു അനുഭവിച്ചവരയിരുന്നു .ഒന്ന് മനസ് തുറന്നു സംസാരിക്കാന്‍ തോന്നുമ്പോ ഏറ്റവും താല്‍പര്യത്തോടെ അവരെ കേള്‍ക്കുന്ന സുഹൃത്ത്‌ ,സമാധനത്തോടെ  ഒന്ന്  തലച്ചയിക്കാന്‍ ഒരു മടി..തലോടാന്‍ മൃദുവായ വിരലുകള്‍ ,മനോഹരമായ കണ്ണുകള്‍ ..,ആശ്വാസകരമായ ഒന്ന് രണ്ടു  വാക്കുകള്‍ അങ്ങനെ പലതും അന്നവര്‍ക്ക് നഷ്ടമായി..അവളെ  അർഹിക്കുന്ന  രീതിയില്‍ സ്നേഹിക്കാന്‍ ആയില്ലെന്നോര്‍ത്തു ഓരോരുത്തനും നെടുവീര്‍പ്പിട്ടു ...

അവളുടെ കല്ലറയില്‍ അവര്‍ ഇപ്രകാരം എഴുതിവെച്ചു " ഇവിടെ ഉറങ്ങുന്നവള്‍ ഒരിക്കല്‍ ഞങ്ങളുടെ  സ്വപ്നങ്ങള്‍ക്ക്  തീ പിടിപ്പിച്ചിരുന്നു ..കവിതകള്‍  എഴുതിച്ചിരുന്നു ..സ്നേഹത്തിന്‍റെ വിവിധ ഭാവങ്ങള്‍  അതിന്‍റെ പാരമ്യത്തില്‍ അനുഭവവേദ്യമാക്കിയിരുന്നു..ഉറങ്ങുക  ഹൃദയം മുഴുവന്‍ സ്നേഹം  സൂക്ഷിച്ച  ഞങ്ങളുടെ   പ്രിയപ്പെട്ടവളെ .."







2012, ജൂൺ 28, വ്യാഴാഴ്‌ച

പ്രണയം ഋതുക്കളിലൂടെ

പ്രണയം ഓര്‍മകളിലെ വസന്തം
വസന്തത്തില്‍ വിരിഞ്ഞ പൂക്കളുടെ
നിറവും സുഗന്ധവും
നിനക്ക് മാത്രം സ്വന്തം ..

പ്രണയം ഓര്‍മകളിലെ ഗ്രീഷ്മം
വേനലിന്‍ വരള്‍ച്ചയും ദാഹവും
ജ്വാലയായി പടര്‍ന്ന ചൂടും
അറിഞ്ഞത് നീ മാത്രമല്ലെ?

പ്രണയം ഓര്‍മകളിലെ വര്‍ഷം..
മഴയുടെ സംഗീതത്തില്‍ നീ നനഞ്ഞു...
താളത്തില്‍ നൃത്തമാടി
പുളയുന്ന മിന്നലുകള്‍ ഇടിമുഴക്കങ്ങള്‍ തന്‍ പെരുമ്പറകള്‍..
അവശേഷിച്ച ആര്‍ദ്രത നിന്റേതു മാത്രം

പിന്നെ ശിശിരം..
പ്രണയത്തിന്റെ നിസംഗത
നിറങ്ങളും രവങ്ങളും ഇല്ല
നിശബ്തത മാത്രം
ഇല പൊഴിഞ്ഞ മരങ്ങളുടെ
അസ്ഥികൂടങ്ങളില്‍ കൂട് വെയ്ക്കുന്ന പക്ഷിയായി
ഓര്‍മകളില്‍ നീ തനിയെ അലഞ്ഞു......

2011, ജൂൺ 2, വ്യാഴാഴ്‌ച

Nashtam

എന്റെ കൂടുകാരിടെ പെര്ഴസ് കളഞ്ഞു പോയി..അതിന്റകത്ത്‌ രണ്ടു കമ്മല്‍,ഒരു മോതിരം (ഗോള്‍ഡ്‌),ഡ്രൈവിംഗ് ലൈസെന്‍സ് ,കുറച്ചു പൈസ..പിന്നെ അവള്‍ക്ക് പ്രിയപ്പെട്ട കുഞ്ഞു കുഞ്ഞു ഐറ്റംസ് ....ഏറ്റവും വലുത് ആ പെര്ഴസ് തന്നെ.. അത് അവള്‍ടെ ഒരു അഹങ്കാരമായിരുന്നു..അത് പോലത്തെ വേറെ ആര്‍ക്കും കണ്ടിട്ടില്ല... അവള്‍ ഭയങ്കര കരച്ചില്‍...കുറെ ആശ്വസിപ്പിക്കാന്‍ നോക്കി...അപ്പൊ വന്ന കുറച്ചു ചിന്തകള്‍...
ഈ ലോകത്തില്‍ നമുക്ക് സ്വന്തം എന്ന് പറയാന്‍ എന്താ ഉള്ളത്... പ്രിയപ്പെട്ടതെല്ലാം ജീവനുള്ളതും..ഇല്ലാത്തതും..നമ്മുടെ ഈ ശരീരം ..അപ്പന്‍,അമ്മ,വീട്,കൂടുകാര്‍,സഹോദരങ്ങള്‍....എല്ലാം ഒരു ദിവസം നഷ്ട്ടപെടും..ഈ പ്രപഞ്ചം മായ (ആ മായ അല്ല) ആകുന്നു.. എന്ന് മഹാരഥന്‍മാര്‍ പറഞ്ഞത് എത്ര സത്യം...
തിലകം ചാര്‍ത്തി ചീകിയുമാഴകായി ..പല നാള്‍ പോറ്റിയ പുണ്യ ശിരസെ ..ഉലകം വെല്ലാന്‍ ഉഴറിയ നീയോ വിലപിടിയതൊരു തലയോടായി...ആത്മ വിദ്യാലയമേ...അവനിയില്‍...
എന്ത് നല്ല വരികള്‍...അല്ലെ ??

പുഴുവിനും മറ്റും ഭക്ഷണമായി..ആറ് അടി മണ്ണില്‍ ചേരുന്ന ശരീരം..ആ മണ്ണും സ്വന്തമല്ല..
അഗ്നിയായി..ആവിയായി..പുകയായി..ശരീരം ലയിക്കുന്ന ആകാശവും..കാറ്റും ..അന്തരീഷവും..സ്വന്തമല്ല..
ചാരമായി ഒഴുകുന്ന പുഴയും,സമുദ്രവും...മഴയും..സ്വന്തമല്ല...ഒന്നും...വി ഓണ്‍ നതിംഗ്..

അത് കഴിഞ്ഞ് ????

നമ്മള്‍ ഒന്നും ഓര്‍ക്കുന്നില്ല....എന്തിനൊക്കെയോ വേണ്ടി എന്തൊക്കെയോ ചെയാനുള്ള ഈ പരക്കം പാച്ചിലില്‍...

എനിക്ക് അവളോട്‌ പറയാന്‍ തോന്നി...ജീവനുള്ളവ നഷ്ട്ടപെടുന്ന ദുഃഖം ഉപമിക്കാനാവതതാണ്..
ജീവനില്ലത്തവ ..സാരമില്ല...കുട്ടി ....നിനക്ക് ആശ്വസിക്കാം....
നിന്റെ പ്രിയപ്പെട്ട ജീവനുള്ളവര്‍ നിനക്ക് സ്വന്തമായിരിക്കുന്നത് വരെ ..അവരെ നഷ്ട്ടപെടാതിരിക്കുന്നത് വരെ....നിനക്ക് സന്തോഷിക്കാം.....

....

നിമിഷങ്ങളിലുടെ കാലം എത്ര വേഗമാണ് യാത്ര ചെയ്യുന്നത്..കഴിഞ്ഞു പോയ നിമിഷങ്ങള്‍ എല്ലാം ഓര്‍മ്മകള്‍ ആയി ...പാസ്റ്റ് ഈസ്‌ നതിംഗ് ബട്ട്‌ മെമ്മറീസ് ...ഓര്‍മകളുടെ ഭാണ്ഡവും പേറി മരണത്തിലേക്കുള്ള യാത്രയാണ്‌ ഈ ജീവിതം എന്ന് ജ്ഞാനല്ല നമ്മുടെ എസ് കെ പൊറ്റെക്കാട്‌ പറഞ്ഞിട്ടുണ്ട്..
ഓര്‍മകളുടെ ചായക്കൂട്ട് കൊണ്ട് മനസ് വരയ്ക്കുന്ന ചിത്രങ്ങള്‍..കാലപഴക്കം കൊണ്ട് ചിലത് കൂടുതല്‍ വ്യക്തവും മറ്റുചിലത് അവ്യക്തവും ആകുന്നു...


മണ്‍സൂണ്‍...

മഴ നിര്‍ത്താതെ പെയ്യുന്ന ഒരു വൈകുന്നേരം..ഒറ്റപ്പെട്ട ഒരു മരത്തിന്റെ
ചില്ലയില്‍ തനിച്ചിരിക്കുന്ന ഒരു പക്ഷിയെപോലെ... മഴയുടെ തണുപ്പും
ഏകാന്തതയും സാന്ത്വനിപ്പിക്കുന്ന ഈ മഴകാല സന്ട്യകളില്‍ ... ഒറ്റയ്ക്ക്
മഴ കൊണ്ടുവരുന്ന ഗൃഹതുരത്തങ്ങള്‍ നിറയുന്ന മനസുമായി...മഴെയേ നോക്കി
ഇരിക്കാം ...
നഷ്ടപെട്ടുപോയ മഴക്കാലങ്ങള്‍...നനഞ്ഞു കുളിച്ചു സ്കൂളില്‍ പോയിരുന്ന
കുട്ടികാലം...എത്ര എത്ര സ്നേഹങ്ങളുടെയും
,സൌഹൃദങ്ങളുടെയും..നൊമ്പരങ്ങളു
ടെയും ഓര്‍മകളാണ്...കാലത്തിന്റെ ഇരുണ്ട
ഇടനാഴികളില്‍ അവ കാത്തു നില്‍ക്കുന്നു...വീണ്ടും വീണ്ടും മനസിനെ
സന്തോഷിപ്പികാന്‍..മുറിപ്പെടുത്താന്‍....ജീവിതത്തെ സ്നേഹിക്കാനും
ചിലപ്പോഴൊക്കെ വെറുക്കാനും...പ്രേരകങ്ങള്‍ ആകുന്ന..ഓര്‍മ്മകള്‍...

2011, മാർച്ച് 4, വെള്ളിയാഴ്‌ച

ഒരു swapnam

അകലെ ഒരു ഗ്രാമത്തിന്റെ ശാന്തതയില്‍..കണ്ണെത്താ ദൂരത്തോളം പരന്നു
കിടക്കുന്ന പാടത്തിന്റെ കരയില്‍ ....തുളസിത്തറയും നിലവിലക്കുമുള്ള
വീടിന്റെ ഉമ്മറത്ത്‌ കാവി മുണ്ടുടുത്ത ഒരു യുവാവിന്റെ തോളില്‍ തല വെച്ച്
കുളിച്ചു ഈറനായ മുടിയുമായി ...ചന്ദനം തൊട്ട ഒരു പെണ്‍കുട്ടി...ആ
പച്ചപ്പില്‍..സന്ട്യയുടെ ഇളം ചുവപ്പില്‍...കറുപ്പില്‍ ..പ്രകൃതിയില്‍
....അവര്‍ സംസാരിച്ചു കൊണ്ടിരുന്നു....അയാളുടെ നെഞ്ചിലും മടിയിലും തല
ചയിച്ചുറങ്ങാന്‍... ..ആ വിരലുകള്‍ മുടിയില്‍ ഇഴയുന്ന
സുഖത്തില്‍ ...ഇങ്ങനെ ഇരിക്കാന്‍ പറ്റിയെങ്കില്‍ ...ഈ ജന്മം മുഴുവനും
എന്ന്നു ആ പെണ്‍കുട്ടി കൊതിച്ചു......

ഒരു സ്വപ്നത്തില്‍ നിന്നെന്നപോലെ ചിന്തകളില്‍ നിന്നുണര്‍ന്ന അവള്‍ ചുറ്റും നോക്കി...ഫാനിന്റെ സൌണ്ട് മാത്രമുള്ള ആ മുറിയില്‍.തനിക്കു ചിരപരിചിതമായിരുന്ന...എന്നും കേള്‍ക്കാന്‍ കൊതിച്ചിരുന്ന ആ ശബ്തതിനായി അവള്‍ കാതോര്‍ത്തു..കാലാന്തരത്തില്‍ അവള്‍ നഷ്ടപെടുത്തിയ അവളുടെ സ്വപ്നം ...അപ്പോള്‍ അവളുടെ കാതില്‍ മൃദുവായി മന്ത്രിച്ചു...എന്റെ പെണ്‍കുട്ടി നീ എന്നെ മറന്നല്ലോ (from Jigispace).....ഓര്‍മകള്‍ക്ക് അപ്പോഴും നിറം മങ്ങിയിട്ടില്ലയിരുന്നു...