2013, ഫെബ്രുവരി 16, ശനിയാഴ്‌ച

ഒരിക്കല്‍ ഒരിടത്ത് ഒരു പെണ്ണ്‍

ഒരിക്കല്‍ ഒരിടത്ത് ഒരു പെണ്ണ്‍ ഉണ്ടായിരുന്നു.വളരെ സുന്ദരിയും പിന്നെ കുറെ നല്ല ഗുണങ്ങളും ഉള്ളവളയിരുന്നു  അവള്‍.മറ്റുളളവരെ  മനസിലാക്കാനും സഹായിക്കാനും ഒക്കെ അവള്‍ക്കു കഴിഞ്ഞിരുന്നു .നല്ല ജോലി ..എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു  അവള്‍ക്കു..ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാതിരിക്കാന്‍  എപ്പോഴും ശ്രമിച്ചിരുന്നു .പക്ഷെ അവള്‍ക്കു ആരും അറിയാത്ത ഒരു കുഴപ്പം ഉണ്ടായിരുന്നു  പുറത്ത് അധികം   പ്രകടിപ്പിക്കാതെ മനസ്സില്‍ സൂക്ഷിച്ച സ്നേഹിക്കപ്പെടാന്‍ അതും ഭ്രാന്തമായി  കാല്പ നികമായി ..ഉള്ള അടങ്ങാത്ത ആഗ്രഹം .അതുകൊണ്ട് തന്നെ അവള്‍ക്കു കുറെ പ്രണയങ്ങള്‍ ഉണ്ടായിരുന്നു .ഒന്നിന്‍റെ തീവ്രത കുറയുന്നതിനു മുമ്പ് വേറൊന്നു അവള്‍ തെരഞ്ഞെടുത്തു ,അവള്‍ക്കെന്നും പ്രണയത്തിന്‍റെ ആദ്യ ദിവസങ്ങള്‍ ആയിരുന്നു ഇഷ്ടം .അപ്പോഴാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെടുന്നത് എന്ന് അവള്‍ വിശ്വസിച്ചിരുന്നു.ഓരോ പ്രണയവും തന്‍റെ  ആദ്യ പ്രണയം പോലെ ആഘോഷിച്ചു  ആരെയും വിവാഹം ചെയ്യാതെ ,സ്നേഹിച്ച എല്ലാ പുരുഷന്മാരെയും ഒരര്‍ത്ഥത്തില്‍ വിഡ്ഢികളാക്കി  അവള്‍ പ്രണയത്തിന്‍റെ സ്വപ്നതീരങ്ങളില്‍ അലഞ്ഞു ,ഒരിക്കലും സംതൃപ്തം ആകണമെന്നു  അവള്‍ ആഗ്രഹിക്കാത്ത പ്രണയവുമായി ..31-ആം വയസില്‍ ഒരു വാഹനാ  പകടത്തില്‍ മരിക്കുന്നത് വരെ ...

അവള്‍ടെ കമുകന്മാര്‍ക്ക് അത് വല്ലാത്ത ഒരു ഷോക്ക്‌ ആയിരുന്നു .അവള്‍ടെ ശവസംസ്കാരത്തിന് അവരെല്ലാവരും വന്നു .വെള്ളയും ചുവപ്പും റോസാപ്പൂക്കള്‍ ഉള്ള ഒരു ബാന്‍ഡ് അവള്‍ടെ തലയില്‍ വെച്ചിരുന്നു ,ആ ചുണ്ടില്‍ അവശേഷി ച്ച  ഒരു ചിരിയുടെ കണിക അവര്‍ പങ്കിട്ടു ,മരണത്തിലും അവള്‍ സുന്ദരിയിരുന്നു .ഇപ്പോള്‍  ഉറക്കത്തില്‍ നിന്ന് എന്നപോലെ അവള്‍ എഴുന്നെല്‍ക്കുമെന്നു അവര്‍ക്ക് തോന്നി . ആര്‍ക്കും അവളോട്‌ ഒരു ദേക്ഷ്യമോ ,വെറുപ്പോ  ഉണ്ടായിരുന്നില്ല  കാരണം അവരൊക്കെ അവള്‍ടെ നിരുപാധികമായ  സ്നേഹവും ,സൗഹൃദവും,സാമീപ്യ വും  എല്ലാം ഒരുപാടു അനുഭവിച്ചവരയിരുന്നു .ഒന്ന് മനസ് തുറന്നു സംസാരിക്കാന്‍ തോന്നുമ്പോ ഏറ്റവും താല്‍പര്യത്തോടെ അവരെ കേള്‍ക്കുന്ന സുഹൃത്ത്‌ ,സമാധനത്തോടെ  ഒന്ന്  തലച്ചയിക്കാന്‍ ഒരു മടി..തലോടാന്‍ മൃദുവായ വിരലുകള്‍ ,മനോഹരമായ കണ്ണുകള്‍ ..,ആശ്വാസകരമായ ഒന്ന് രണ്ടു  വാക്കുകള്‍ അങ്ങനെ പലതും അന്നവര്‍ക്ക് നഷ്ടമായി..അവളെ  അർഹിക്കുന്ന  രീതിയില്‍ സ്നേഹിക്കാന്‍ ആയില്ലെന്നോര്‍ത്തു ഓരോരുത്തനും നെടുവീര്‍പ്പിട്ടു ...

അവളുടെ കല്ലറയില്‍ അവര്‍ ഇപ്രകാരം എഴുതിവെച്ചു " ഇവിടെ ഉറങ്ങുന്നവള്‍ ഒരിക്കല്‍ ഞങ്ങളുടെ  സ്വപ്നങ്ങള്‍ക്ക്  തീ പിടിപ്പിച്ചിരുന്നു ..കവിതകള്‍  എഴുതിച്ചിരുന്നു ..സ്നേഹത്തിന്‍റെ വിവിധ ഭാവങ്ങള്‍  അതിന്‍റെ പാരമ്യത്തില്‍ അനുഭവവേദ്യമാക്കിയിരുന്നു..ഉറങ്ങുക  ഹൃദയം മുഴുവന്‍ സ്നേഹം  സൂക്ഷിച്ച  ഞങ്ങളുടെ   പ്രിയപ്പെട്ടവളെ .."







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ